സമയം രാത്രി പത്ത് മണി..
ഓഫീസടച്ച് ഞാൻ റൂമിലേക്ക് നടന്നു..
നല്ല തണുപ്പുള്ളതുകൊണ്ട് ജാക്കറ്റ് ഇട്ടിട്ടുണ്ടായിരുന്നു..
വേഗം റൂമിലെത്തണം, കിടന്നുറങ്ങണം - അതാണ് ലക്ഷ്യം..
ഒന്നുരണ്ട് സാധനങ്ങൾ വാങ്ങാനുള്ള കാര്യം ഓർമ വന്നപ്പോൾ ആദ്യം നേരെ ഗ്രോസറിയിലേക്ക് നടന്നു..
തണുപ്പ് കാരണം ജാക്കറ്റിൻ്റെ ഹുഡ് (തലയെ കവർ ചെയ്യുന്ന തൊപ്പി പോലെയുള്ള ഭാഗം) തലയിലൂടെ ഇട്ട് കൈപ്പത്തികൾ രണ്ടും ചുരുട്ടി ജാക്കറ്റിൻ്റെ ഫ്രണ്ടിലെ പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്.. (ഇവടെ ഇപ്പൊ അത്രക്ക് തണുപ്പൊന്നുമില്ലാട്ടോ.. സോ കാൾഡ് തീയിൽ കുരുത്ത, പാലക്കാടൻ ആയതുകൊണ്ടാണോ എന്തോ, ഞാനും തണുപ്പും തമ്മിൽ ചേരില്ല 😈).

പോവുന്ന വഴിക്ക് പിന്നിൽ നിന്ന് വന്ന ഒരു കാർ, എൻ്റെ അടുത്തെത്തിയപ്പോൾ നിർത്തി..
ഒരു അറബിക്കാക്കയായിരുന്നു.. (അറബിക്കാക്ക - എന്റെ വക വിശേഷണമാണ്.. പ്രായത്തിന് മൂത്തവരെ കാക്ക എന്ന് വിളിച്ചാണല്ലോ ശീലം 😁)..
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നോട് സലാം പറഞ്ഞു..
ഞാൻ സലാം മടക്കി, എന്തെങ്കിലും അന്വേഷിക്കാനായിരിക്കും എന്ന് കരുതി അടുത്ത് ചെന്നു..
അദ്ദേഹത്തിൻ്റെ കയ്യിലുണ്ടായിരുന്ന ഒരു പൊതി - കഫറ്റീരിയയിൽ നിന്ന് വാങ്ങിയ സാൻവിച്ചോ മറ്റോ ആണെന്ന് തോന്നും - എനിക്ക് തന്നിട്ട് - ഭക്ഷണമാണ്, കഴിച്ചോളൂ - എന്ന് പറഞ്ഞു..
ഒരു ജാക്കറ്റും ഇട്ട് നടക്കുന്ന, കണ്ടാൽ ഇവനെന്താ ഒന്നും തിന്നാറില്ലേ, എന്ന് തോന്നിപ്പിക്കുന്ന ടൈപ്പ് ബോഡിയും വെച്ച്, നടക്കുമ്പോഴുള്ള കാറ്റടിക്കാതിരിക്കാൻ വളരെ പതുക്കെ നടക്കുന്ന എന്നെക്കണ്ട്, ഏതോ അത്താഴപ്പഷ്ണിക്കാരനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുമോ എന്ന് ഞാൻ കരുതി..
ഒരാളുടെ കയ്യിൽ നിന്ന് സഹായം സ്വീകരിച്ച മര്യാദക്ക് നന്ദി പറഞ്ഞതും, അദ്ദേഹം കാറെടുത്ത് പോയി..

പെട്ടെന്ന്, ഇത് വാങ്ങേണ്ടിയിരുന്നില്ല എന്നൊരു ചിന്ത മനസിൽ വന്നു..
ശരിക്കും എനിക്കിത് ആവശ്യമില്ലാത്തതായിരുന്നു, കാരണം, ഞാൻ കുറച്ച് മുമ്പ് ലഘുഭക്ഷണം കഴിച്ചതാണ്, അതുകൂടാതെ റൂമിൽ ഉച്ചയ്ക്ക് വെച്ച ചോറിൻ്റെ ബാക്കി രാത്രിയിലേക്ക് മാറ്റി വെച്ചിട്ടുമുള്ള കാര്യം അപ്പോഴാണ് ഞാനോർത്തത്..

ഞാനിത് നിരസിച്ചിരുന്നെങ്കിൽ, ഭക്ഷണം കഴിച്ചതാണെന്നു പറഞ്ഞിരുന്നെങ്കിൽ, ഈ രാത്രി ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന വേറെ ആർക്കെങ്കിലും ഇത് കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു..
അങ്ങനെ ചെയ്യാത്തതുകൊണ്ട്, ഞാൻ കാരണം ഒരാളുടെ ഭക്ഷണം മുടങ്ങിയോ, എനിക്കർഹതപ്പെടാത്തത് ഞാൻ സ്വീകരിച്ചോ, എന്നുള്ള ചിന്തകൾ മനസിൽ വന്ന് അലട്ടിക്കൊണ്ടിരുന്നു..
വേറെ ആർക്കും ഇനി കൊടുക്കാൻ നിർവാഹമില്ലാത്തതുകൊണ്ട്, റൂമിലെത്തിയാൽ കഴിക്കാമെന്ന് വിചാരിച്ച് കയ്യിൽത്തന്നെ വച്ചു..

നടത്തം തുടർന്നുകൊണ്ട് ഞാൻ ഓർത്തു; മുമ്പ് അൽ ഐനിൽ ജോലി ചെയ്തിരുന്നപ്പോൾ, പത്ത് ദിർഹംസിൻ്റെ വർക്കിന് വന്ന് കാശ് തരുന്ന സമയത്ത് ഇരുപത് ദിർഹംസിൻ്റെ നോട്ട് തന്നാൽ, പത്ത് ദിർഹംസ് ബാക്കി കൊടുക്കുമ്പോൾ വെച്ചോളൂ എന്ന് പറഞ്ഞിരുന്ന അറബികൾ ഇപ്പോ, എട്ട് ദിർഹംസിൻ്റെ വർക്കിന് വന്ന് പത്ത് ദിർഹംസ് തന്നാൽ ബാക്കി രണ്ട് ദിർഹംസിന് വേണ്ടി കാത്ത് നിൽക്കുകയോ, കാശെത്രയാണെന്ന് ചോദിച്ച് കാറിനടുത്തേക്ക് വിളിപ്പിച്ച് നോട്ടും നാണയങ്ങളുമായി പെറുക്കിത്തരികയും ചെയ്യുന്ന അവസ്ഥയാണ് പലർക്കും..
ഈ ഒരവസ്ഥയിൽ ഇദ്ദേഹത്തിൻ്റെ പ്രവൃത്തി ഹൃദയത്തെ ഒരുപാട് ആഴത്തിൽ സ്പർശിച്ചു - എന്നെക്കൊണ്ട് ഇതെഴുതിക്കുമാറ് ആഴത്തിൽ..

സർവ്വശക്തൻ ഉദ്ദേശിച്ച് ഇങ്ങനെ ഒരു നിലയിൽ ഞാൻ എത്തുകയാണെങ്കിൽ ഇതുപോലെ സഹായിക്കാനുള്ള അവസരങ്ങൾ ലഭിക്കാനും, നമ്മൾ ദാനധർമങ്ങൾ ചെയ്യുമ്പോൾ നമ്മളിൽ നിന്ന് അത് സ്വീകരിക്കുന്നവർ നമുക്ക് വേണ്ടി എന്ത് പ്രാര്ത്ഥിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതും, പ്രാർത്ഥിച്ച് ഗ്രോസറിയിലേക്ക് നടത്തം തുടർന്നു..
______________________________
ശുഭം