പതിരിനെ പിന്തുടരാൻ

Monday, August 20, 2012

കഥയിലെ വില്ലന്‍

ഓഫീസില്‍ ചെയ്തു തീര്‍ക്കാനുള്ള പണിയൊക്കെ ചെയ്ത് ഈസി ചെയറില്‍ ഞാനൊന്ന് ചാഞ്ഞ് കിടന്നു.. കണ്ണടച്ച് ചെറുതായി മയങ്ങാനുള്ള ഒരുക്കത്തിലാണ്.. ഒരുക്കത്തിലല്ല.. ഇതാ, മയങ്ങി.... ഒരു പത്തിരുപത്‌ മിനിറ്റ് ആയിട്ടുണ്ടാവും; ഒരു കാള്‍..  ഫോണെടുത്തുനോക്കി. അറിയാത്ത നമ്പറാണ്. ഉറക്കം മുടങ്ങിയ ദേഷ്യത്തില്‍ വിളിക്കുന്നവനെ പ്രാകികൊണ്ട് അറ്റന്‍ഡ് ചെയ്തു;

"ഹലോ, ആരാ?"
"ഹലോ, ഇത് ഞാനാടാ"
"ഞാന്-ന്നുവച്ചാല്‍?"
"ഞാനാ, ജമാല്‍"
"എന്താടാ, ഏതാ ഈ നമ്പര്‍? അന്റെ ഫോണെവടെ?"
"അത് ഇരുപതുര്‍പ്യ  മൈനസാ, പോരാത്തതിന് സുച്ചോഫും"
"ആഹാ.., രാത്രി ഫെയ്സ്സ്ബുക്കില് കേറി കണ്ട കിളികളോട് ചാറ്റി ഓഫര്‍ തീര്‍ന്നത് അറിഞ്ഞിട്ടുണ്ടാവൂലല്ലേ? എന്താ വിളിച്ചത്?"
"അന്റെ ഒച്ച കേക്കാന്, അല്ല പിന്നെ, മന്‍ഷ്യന്‍ പ്രാന്ത് പുടിച്ച് നിക്കുമ്പളാ ഓന്റൊര്‌ ആക്കല്". ആള് കൊറച്ച് ചൂടിലാ..
"അല്ല; ഇജ്ജൊക്കെ നിക്ക് വിളിച്ച കാലം മറന്നു. അതാ ചോയ്ച്ചത്. ജ്ജ് കാര്യം പറയ്‌"
"എടാ, ന്റെ ഒര് കൂട്ട്വാരന്റെ മകനെ കാണാല്ല. സ്കൂളില്‍ പോയിട്ട് തിരിച്ച് വന്നിലാന്നാ പറഞ്ഞത്‌. സ്കൂള്.....".
"സ്കൂളില് അന്വേഷിച്ചിലെ?"
"അതെന്നെ പഹയാ പറയണത്‌, ജ്ജ് തോക്കിന്റെ ഉണ്ടമ്മെ കേറി വെടിവെക്കല്ലെ, സ്കൂള് ഇന്ന് ഉച്ചക്ക്‌ വിട്ടത്രെ. മറ്റന്നാ പെര്ന്നാളല്ലേ. അന്റെ തെരക്ക്‌ കഴിഞ്ഞെങ്കി ജ്ജ് ഒന്ന്‍ വാ.."
പടച്ചോനെ, നേരത്തെ പോരാന് ഒര് കാരണം കിട്ടാന്‍ കാത്ത്ക്ക്വേര്‌ന്നു. സാരല്ല; നേരത്തെ പോര്ണതോണ്ട് ഒര് ഉപകാരണ്ടാവ്വല്ലോന്ന് കെര്തി ഞാന്‍ പറഞ്ഞു: "ഞാപ്പവെരാ"
"ശരി. ന്നാ ഞാന്‍ വെക്ക്വാ"
"ശരി ഡാ"

ഞാന്‍ എണീറ്റ്‌ എംഡിയോട് പറഞ്ഞു:
"സര്‍, ഇന്നത്തെ വര്‍ക്കൊക്കെ കഴിഞ്ഞു. മറ്റന്നാ പെര്ന്നാളല്ലേ, ഒരു അത്യാവശ്യം ഉണ്ട്. ഉച്ചക്ക്‌ ശേഷം ഞാന്‍ ലീവ് എടുത്തോട്ടെ?"
സാധാരണയില്‍ നിന്ന് വിപരീതമായി സാറ് മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് ലീവ് അനുവദിച്ചു. ഇയാള്‍ക്കിതെന്ത് പറ്റി എന്ന സിനിമാ സ്റ്റൈല്‍ ആലോചന പോലെ ഞാന്‍ ആലോചിച്ചില്ല. പെര്‍മിഷന്‍ കിട്ടിയ പാടെ പുറത്തിറങ്ങി വണ്ടിയെടുത്ത് വീട്ടില്‍ പോയി ലാപ്പും, ബാഗും റൂമില്‍ വച്ച് കേട്ട്യോളോട് കാര്യവും പറഞ്ഞ് ജമാലിന്റെ വീട്ടിലേക്ക്‌ കത്തിച്ചു.

ഒരു പത്ത്‌ മിനിറ്റ് സമയത്തെ ദീര്‍ഘ യാത്രക്ക് ശേഷം ജമാലിന്റെ വീട്ടിലെത്തി. ന്നെ കാത്ത് ഗേറ്റില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്ന ജമാല്‍ വണ്ടിയില്‍ ചാടിക്കേറി: "വേഗം വിടെടാ". ബനെന്താ ന്നെ ഓന്റെ വീട്ടില്‍ക്ക് വിളിക്കാത്തത്‌ന്ന് ആലോയിക്കാന്‍ നിന്നില്ല. കാരണം കുട്ടി മിസ്സിംഗ് കേസ്‌ അറ്റന്‍ഡ് ചെയ്യാന്‍ പോവാണല്ലോ. അതിന്റെ സീരിയസ്നെസ്സ് ഇങ്ങക്ക് പറഞ്ഞാ മന്‍സിലാവൂലെ.. അതോണ്ട് പിന്നീം കത്തിച്ചു..

ഏകദേശം ഒരു പത്ത്‌ കിലോമീറ്റര്‍ കഴിഞ്ഞപ്പോ അവന്‍ പറഞ്ഞു: "റൈറ്റ്". ഞാന്‍ റൈറ്റിലേക്കെടുത്തു. ഒരു ഓട്ടോറിക്ഷക്ക് കഷ്ടിച്ച് പോവാന്‍ പറ്റുന്ന ഇടവഴിയാണ്. മഴ ശരിക്കും പെരുമാറിയതോണ്ട് ടയര്‍ നിലത്ത് കുളം-കര കളിച്ചു. ഒരു വിധം സര്‍ക്കസ്‌ കാണിച്ച് വേറെ ഒരു റോട്ടിലെത്തി. നല്ല റബറൈസ്‌ഡ് റോഡ്‌. അത് കണ്ടപ്പോ ഞാന്‍ ജമാലിനെ ഒന്ന് സ്നേഹത്തോടെ ഉപദേശിച്ചു:

"എടാ കൂതറേ, ഇത്ര നല്ല റോഡുണ്ടായിട്ടാ ജ്ജ് ഇന്നെക്കൊണ്ട് സര്‍ക്കസ്സ്‌ കളിപ്പിച്ചത്?"
"അല്ലടാ; ഇപ്പൊ പെട്രോളിന് എന്താ വെല?"
"എഴുപത്തൊന്നുര്‍പ്യ"
"ആ ഒറ്റ കാരണംകൊണ്ടാ അന്നെക്കൊണ്ട് ഞാന്‍ സര്‍ക്കസ്സ്‌ കളിപ്പിച്ചത്. മറ്റേ വഴീക്കൂടെ വന്നാ അനക്ക് ഒരു പത്ത്‌ കിലോമീറ്ററുംകൂടി ഓടണ്ട്യേരും. വേണ്ടീര്ന്നോ?"
ഓ.. എത്ര സ്നേഹനിധിയായ കൂട്ട്വാരന്‍. ഇങ്ങക്കൊന്നും മഷിട്ടോക്ക്യാ കിട്ടൂല. ഞാന്‍ പറഞ്ഞു: "ഉം..ഹും.. വേണ്ട"

റബറൈസ്‌ഡ് റോഡില്‍ കേറിയ ത്രില്ലില്‍ ഇന്ട്രസ്റ്റ്‌ കേറി ടോപ്പില്‍ എത്തി ഒന്ന് പിടിച്ചപ്പഴേക്കും ഓന്‍ പറഞ്ഞു: "ദാ ആ ഹാഷ് & വൈറ്റ്‌ കളര്‍ പെയിന്റടിച്ച വീടാ"
ഞങ്ങള്‍ ഇറങ്ങി. നല്ല ഒതുക്കമുള്ള, ഗ്രേസ്‌ എന്ന് പേരിട്ട, ആ വീട്ടിലേക്ക്‌ കേറി. ജമാലിന്റെ കൂട്ട്വാരന്‍ സിറ്റ്ഔട്ടില്‍ തന്നെ ഉണ്ടായിരുന്നു. പേര് സുബൈര്‍.

"ഏത്‌ സ്കൂളിലാ കുട്ടി പഠിക്കുന്നത്?" ഞാന്‍ ചോദിച്ചു.
"സൈന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍"
"ഏത്‌ ക്ലാസിലാ?"
"ഏഴില്‍"

കൂടുതലൊന്നും പറയാന്‍ നിക്കാതെ അവന്റെ കാറെട്ത്ത് വേഗം ഞങ്ങള്‍ പുറപ്പെട്ടു. ജമാലാണ് ഓടിച്ചത്. സുബൈര്‍ ഇങ്ങന്‍ത്തെ ഒരു അവസ്ഥയില്‍ കാറോടിക്ക്ണതെങ്ങനെയാ... അല്ല; ആരായാലും അങ്ങനേ ആയിരിക്ക്വൊള്ളൂ...
"നേരെ പോയി രണ്ടാമത്തെ ജംഗ്ഷനില്‍ന്ന് ലെഫ്റ്റില്‍ക്ക്" സുബൈര്‍ വഴി പറഞ്ഞു.. ജമാല്‍ കാറിനെ ആ വഴിക്ക്‌ തെളിച്ചു.

അത് സ്കൂളില്‍ക്കുള്ള വഴിയാണ്. കണ്ടാലൊരു C.B.S.E സ്കൂള്‍ പോലെ തോന്നിച്ചെങ്കിലും അത് മലയാളം മീഡിയം ആയിരുന്നു. കഴുത്തറുപ്പന്‍ ഫീസൊന്നും വാങ്ങാതെ പുതിയ ഭാവി തലമുറ വളര്‍ന്നു വരുന്ന ഒരു അണ്‍എയ്ഡെഡ് സ്കൂള്‍. ഇതുപോലത്തെ സ്കൂളിനെയൊക്കെ എയ്ഡെഡ് ആക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറ്‌തെ ആഗ്രഹിച്ചു.. ഞങ്ങള്‍ വേഗം ഓഫീസില്‍ പോയി. സ്കൂള്‍ വിട്ടിരുന്നെങ്കിലും ഓഫീസ്‌ ടൈം കഴിയാത്തതോണ്ട് ഹെഡ്‌മാഷും, പ്യൂണ്‍മാരും, കൊറച്ച് അദ്ധ്യാപകരും അവടെത്തന്നെ ഉണ്ടായിരുന്നു. 

ഞങ്ങള്‍ ഹെഡ്‌മാഷോട് കാര്യങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം ആ റൂട്ടിലോട്ണ ബസിന്റെ ഡ്രൈവറെ വിളിച്ച് വര്ത്തി കാര്യം അന്വേഷിച്ചു. ഡ്രൈവര്‍ പറഞ്ഞു:
"സര്‍, നിക്ക് ഒറപ്പാണ്. ഓന്‍ ഓന്റെ വീട്ടില്‍ക്ക്‌ പോണ ജംഗ്ഷനിലെന്നെ എറങ്ങിക്ക്ണ്".
"അത് ഉറപ്പിക്കാന്‍ കാരണം?"
"എന്നത്തീം പോലെ ന്നെ നോക്കി കൊഞ്ഞനം കുത്തീട്ടാ ഓന്‍ എറങ്ങിപ്പോയത്".

ആ അവസ്ഥ മനസിലായിട്ടായിരിക്കും, നാണക്കേട് മറച്ചു വെക്കാതെ അയാള്‍ക്കത് പച്ചക്ക് പറയാന്‍ തോന്നിയത്.. പെട്ടെന്ന് സുബൈറിന്റെ ഫോണടിച്ചു. നമ്പര്‍ നോക്കി, പ്രൈവറ്റ് നമ്പര്‍.. ഉള്ളിലൊര് പേടിയോടെ ഓന്‍ അറ്റന്‍ഡ് ചെയ്തു. കൊറച്ച് നേരത്തെ സംസാരത്തിന് ശേഷം ഓന്‍ ഫോണ്‍ വച്ച് മൊബൈലില്‍ എന്തോ കാര്യമായി തെരഞ്ഞോണ്ടിരുന്നു.

"എന്താടാ കാര്യം?" ജമാല്‍ ചോദിച്ചു. "ആരാ വിളിച്ചത്?"
"അറിയില്ല"
"നീ കാര്യം പറയെടാ. എന്താ അവര് പറഞ്ഞത്‌? ആരാ അവര്?"
"ആരാന്നറിയില്ല. പക്ഷെ ഈ കാള്‍ ഓട്ടോമാറ്റിക്‌ ആയി റെക്കോര്‍ഡായിക്ക്‌ണ്"

സുബൈര്‍ ആ ഓഡിയോ ക്ലിപ്പ് പ്ലേ ചെയ്തു:
"ഹലോ"

"ഹലോ, ഞങ്ങള്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം"
"ഹലോ നിങ്ങള്‍ ആരാ?"
"ഞാന്‍ ആരാണെന്ന് ചോദിച്ചാല്‍, ഇപ്പൊ നിന്റെ മകനെ പിടിച്ചുവച്ചിരിക്കുന്ന പ്രൊഫഷണല്‍ കിഡ്നാപ്പര്‍"
"പടച്ചോനെ!!, നിങ്ങളോട് ഞാന്‍ എന്ത് തെറ്റ്‌ ചെയ്തിട്ടാ എന്റെ മകനെ പിടിച്ചുവച്ചിരിക്കുന്നത്?"
"നീ തെറ്റൊന്നും ചെയ്തില്ല; പക്ഷെ, ഒരു നല്ല കാര്യം ചെയ്യാന്‍ പറഞ്ഞത്‌ മറന്നു"
"നിങ്ങള്‍ എന്തൊക്കെയാ ഈ പറയുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല"
"മനസിലാവണമെങ്കില്‍ നീ നിന്റെ രണ്ടാഴ്ച്ച മുമ്പ് ഒരു ഞായറാഴ്ച്ചത്തെ കാള്‍ ഹിസ്റ്ററി ഒന്ന് ചെക്ക്‌ ചെയ്തുനോക്ക്‌. ചിലപ്പോ വല്ല തുമ്പും കിട്ടും"

ക്ലിപ്പ് കഴിഞ്ഞു.
സുബൈര്‍ അവര്‍ പറഞ്ഞപോലെ കാള്‍ രജിസ്റ്റര്‍ ചെക്ക് ചെയ്യാന്‍ തുടങ്ങി.

പെട്ടെന്ന് ഓന്റെ മുഖത്തൊരു പ്രത്യേക ഭാവം മിന്നി മറഞ്ഞു. പച്ചാളം ഭാസി പോലും കണ്ടുപിടിക്കാത്ത ഒരു നവരസം. ഇരിക്ക്ണോട്ത്ത്ന്ന് എണീറ്റ് ഹെഡ്‌മാഷോട് അനുവാദം വാങ്ങി ഞങ്ങളെയും വലിച്ചോണ്ട് അവന്‍ ഓഫീസിന്റെ പുറത്ത്‌ വന്നു. എന്നിട്ട് പറഞ്ഞു:
"എടാ, എനിക്കെന്തോ ഒരു വല്ലാത്ത ഫീലിംഗ്. പേടിയാണോ അതോ ടെന്ഷനാണോ എന്നറീല"
ഞാന്‍ ചോദിച്ചു: "എന്താ സുബൈറേ, ജ്ജ് കാര്യം ശെരിക്ക് പറയ്‌"
അപ്പൊ പിന്നീം ആ പാര്‍വതി നമ്പ്യാര്‍. ഛെ.. പ്രൈവറ്റ് നമ്പര്‍.

സുബൈര്‍ വെപ്രാളത്തോടെ അറ്റന്‍ഡ് ചെയ്തു. എടുത്ത പാടെ അവന്‍ ചോദിച്ചു:
"ഇങ്ങള്പ്പോ എവടെയാ?"
ഞങ്ങള് അന്തം വിട്ടു -'ഇങ്ങള്'-ന്ന്. ഈ വിളിക്ക്ണോന്‍ ബന്റെ അളിയനോ മറ്റോ ആയിരിക്ക്വോന്ന്‍ തോന്നിപ്പോവും.
"ദാ, ഞങ്ങളെത്തി" ഇതും പറഞ്ഞ് ഓന്‍ ഫോണ്‍ വച്ചു. എന്നിട്ട് പറഞ്ഞു: "വേഗം വന്നാ, പോവ്വാ"
അതും പറഞ്ഞ് ഓടി വണ്ടീക്കേറി. അതും ഡ്രൈവര്‍ സീറ്റില്‍..!!!

ഞങ്ങള്‍ പിന്നാലെ വന്ന് കേറി. സാധാരണ 55 Kmph വിട്ട് കടക്കാത്ത സുബൈര്‍ ഇപ്പൊ എഴുപതിലും നിര്‍ത്തീല. ഞങ്ങക്കാണെങ്കി പേടിച്ചിട്ട് ഇരിക്കപ്പൊറുതീം കിട്ട്ണില്ല.. റബ്ബേ, വണ്ടീക്കേറുമ്പൊ ചെല്ലാള്ള പ്രാര്‍ത്ഥനീം ചെല്ലാന്‍ മറന്നു.. ഇപ്പൊ ചെല്ലാനാണെങ്കി ഓര്‍മയും വെര്ണില്ല... ആ കിട്ടി... ജമാലിനോട് കൂടെ ചെല്ലാന്‍ പറഞ്ഞു: "സുബ്ഹാനല്ല'ദീ സ'ഖ്ഖറ ലനാ..............." നന്നായി പേടിച്ചതോണ്ട് ചൊല്ലിയത്‌ കൊറച്ച് ഉറക്കെയായിപ്പോയെന്ന് സുബൈറിന്റെ ആക്കിയുള്ള ചിരി കണ്ടപ്പോ മനസിലായി. ഇബനെന്താ ചിര്‍ച്ച്ണത്, ഞങ്ങള്‍ അന്തം വിടേണ്ടി വന്നില്ല. അപ്പഴേക്കും സുബൈര്‍ വണ്ടി നിര്‍ത്തി.

"സ്ഥലമെത്തി" സുബൈര്‍ പറഞ്ഞു. "ഇറങ്ങിക്കോളിം രണ്ടാളും" ഓ.. വിളിക്ക്ണത് കേട്ടാ ഓന്റെ അമ്മാവന്റെ വീട്ടില്‍ക്കാ കൊണ്ടോണതെന്ന് തോന്നും. ഞങ്ങടെ പേടി മാറീര്‌ന്നില.. ടൌണില്‍ന്ന്‍ മാറി ഒഴിഞ്ഞ ഒരു സ്ഥലായിരുന്നു അത്. ഒരു വല്യ ഷോപ്പിംഗ് കോംപ്ലെക്സ്ണ്ടാക്കാന്‍ തുടങ്ങ്ണ സ്ഥലം. അതിന്റെ  ഒരു മൂലയില്‍ ഒരു ഒറ്റമുറി കൊണ്ക്രീറ്റ്‌ കെട്ടിടം. അങ്ങട്ടാണ് സുബൈര്‍ പോണത്‌; ഞങ്ങളും.

ചെന്ന് കേറ്യപ്പൊ സുബൈറിന്റെ മകന്‍ ഏതോ ഒരു പൂത്ത പണക്കാരന്റെ മടിയില്‍ വലതു കയ്യില്‍ ഒരു ചോക്കോബാറും ഇടതുകയ്യില്‍ പൊട്ടിക്കാത്ത രണ്ട് ഫൈവ്സ്റ്റാറും പിടിച്ച് ഇരിക്ക്ണ്. ഞങ്ങളെക്കൊണ്ട് പിന്നീം അന്തം വിടീക്കാതെ സുബൈര്‍ പറഞ്ഞു:
"ഇത് റഫീക്ക്‌. ന്റെ എക്കാലത്തെയും പ്രിയപ്പെട്ട സുഹൃത്ത്. പ്രവാസജീവിതം എന്ന മുങ്ങാന്‍ പോയ എന്റെ കപ്പല്‍ കരക്കടുപ്പിച്ചവന്‍. ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഫോണ്‍കോള്‍/ഇന്റര്‍നെറ്റ്‌ ചാറ്റിലൂടെ മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. ഇവന്‍ നിക്ക് എട്ടാം തിയ്യതി വിളിച്ചിര്ന്നു. ഇന്ന് നാട്ടില്‍ക്ക് വരുന്നുണ്ട്, നെടുമ്പാശ്ശേരീല് വന്ന് എറങ്ങുംന്നൊക്കെ. പക്ഷെ, ഞാന്‍ ആ കാര്യം പാടെ മറന്നുപോയി. പോരാത്തതിന് രാവിലെ എണീക്കാനും ലേറ്റായി"
"അപ്പൊ കിഡ്ണാപ്പിംഗ്?"
"അത് ഞാന്‍ ഓനെ കൊണ്ടരാന്‍ പോവാത്തതിന്റെ വെഷമം. പഹയന്‍ വെര്ണ വരവില് ന്റെ മോനെ വീടിന്റെ മ്മര്‍ത്ത്ന്ന് പൊക്കി.."
"അല്‍ഹംദു ലില്ലാഹ്..." ഞങ്ങള്‍ രണ്ടുപേരും ഒപ്പം പറഞ്ഞു. "വെറുതെ പേടിച്ചു ഞങ്ങള്‍"
എന്നിട്ട് റഫീക്കിനെ പരിചയപ്പെട്ടു: "അസ്സലാമു അലൈക്കും, ഞാന്‍ സലിം, ഇത് ജമാല്‍"
"വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു... ഇന്നത്തെ ഇഫ്ത്വാര്‍ എന്റെ വക. വീട്ടിലേക്ക്‌ പോവ്വല്ലേ?"

അപ്പൊ ന്റെ ഫോണ്‍ അടിച്ചു. വീട്ടില്‍ന്ന്‍ ഭാര്യയാ. "അസ്സലാമു അലൈക്കും, സലിക്കാ, ഇങ്ങളെവടെ? കുട്ടിനെ കിട്ട്യോ?"
"വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്, കുട്ടിനെക്കെ കിട്ടി. ഇനി കിഡ്ണാപ്പറുടെ വീട്ടില്‍ന്ന്‍ നോമ്പ് തൊറന്ന്ട്ട് വെരാ ട്ടോ"
"ഇങ്ങള് എന്തൊക്കെ മന്‍സനെ ഈ പറീണത്? കൊള്ളക്കാരന്റെ വീട്ടില്‍ക്ക് നോമ്പൊര്‍ക്കാമ്പോവ്വേ?"
"ഇത് കൊള്ളക്കാരൊന്ന്വല്ലെടീ, സുബൈറിന്റെ കൂട്ട്വാരനാ. ഓന്‍ സുബൈറിനെ കളിപ്പിച്ചതാ. ഒക്കെ ഞാന്‍ വന്നിട്ട് പറയാ. ജ്ജ് ഫോണ്‍ വെച്ചോ"
"ശരി. അസ്സലാമു അലൈക്കും"
"വ അലൈക്കുമുസ്സലാം"
"ആരാടാ?"
"ഭാര്യയാ. വിവരം അറിയാന്‍ വിളിച്ചതാ"
"എന്നിട്ട് ഭാര്യ എന്ത് പറഞ്ഞു?" റഫീക്കാണ് ചോദിച്ചത്‌.
"സമ്മതിച്ചിട്ടുണ്ട്"
"റഫീക്കെ, എന്നാല്‍ നമ്മക്ക് പോവ്വല്ലേ?". പോവാ എന്ന് പറഞ്ഞ് റഫീക്ക്‌ ഡ്രൈവിംഗ് സീറ്റില്‍ കേറിര്ന്നു. നോമ്പായത് കൊണ്ട് സാധാരണ ഉണ്ടാവുന്ന ക്ഷീണമോ, മറ്റു തളര്‍ച്ചകളോ അന്ന് ഞങ്ങള്‍ക്കുണ്ടായില. ഏകദേശം ആറേകാലിന് റഫീക്കിന്റെ വീട്ടിലെത്തി. 

നോമ്പ് തുറക്കുള്ള എല്ലാ സൌകര്യങ്ങളും റഫീക്കിന്റെ ഭാര്യയും ഉമ്മയും കൂടി ഒരുക്കിയിരുന്നു. റഫീക്കിന്റെ പ്രായമായ ഉപ്പ സിറ്റ്ഔട്ടില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വുദു എടുത്തു വീട്ടിലേക്ക്‌ കേറി. റഫീക്ക്‌ റൂമിലേക്ക്‌ പോയി ഡ്രസ്സ്‌ മാറി വന്നു സംസാരത്തില്‍ പങ്ക്കൊണ്ടു. ബാങ്കിനുള്ള സമയമായപ്പോള്‍ എല്ലാവരും അകത്തേക്ക്‌ കേറിപ്പോയി..

ബിസ്മില്ലാഹ്..

ദഹബ'ല്ലമഉ വബ്‌തല്ലത്തില്‍ 'ഉറൂഖു വ 'ഥബതല്‍ അജ്റു ഇന്‍ ശാ-അല്ലാഹ്...


സുഹൃത്തുക്കളെ, ഇതൊരു പരീക്ഷണം മാത്രമാണ്.. തെറ്റുകള്‍ ധാരാളം ഉണ്ടെന്നറിയാം. എല്ലാം ചൂണ്ടിക്കാണിച്ച്; ആവശ്യമുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുമല്ലോ...

14 comments:

  1. കഥയാണോ അതോ അനുഭവമാണോ? എന്തായാലും ആ ട്വിസ്റ്റ്‌ കലക്കി..

    ReplyDelete
    Replies
    1. അരുണ്‍ ഭായ്‌, ഇത് വെറും കഥയാണ്..
      വായിച്ചതിനും കമന്റിനും താങ്ക്സ്... :)

      Delete
  2. നല്ല മഴയാണ് കേട്ടാ ..

    ReplyDelete
    Replies
    1. ഇഷ്ടായോ നേനക്കുട്ടീ..??

      Delete
  3. അനാവശ്യമായ വലിച്ച് നീട്ടലുകള്‍ പലസഥലങ്ങളിലും കാണുന്നു...തുടക്കം എന്ന നിലയില്‍ നന്നായിരിക്കുന്നു....അഭിപ്രായം പറഞ്ഞു എന്നു കരുതി ഞാന്‍ ബെല്ലെ ഗഥാഗാരനൊന്നുമല്ല!!

    ReplyDelete
    Replies
    1. ആ.. ഉണ്ടാവുമല്ലോ.. ഉണ്ടാവണമല്ലോ..
      ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അതുണ്ടാവണമല്ലോ..
      ഉണ്ടായാലല്ലേ ഇങ്ങളൊക്കെ വന്ന് അത് തിരുത്തിത്തര്വോള്ളൂ... ഹിഹി..

      വളരെ നന്ദി ഷബീര്‍ക്കാ.. വായിച്ചതിനും; അഭിപ്രായത്തിനും. :)

      Delete
  4. ഫത്താഹേ, ജ്ജും തൊടങ്ങ്യോ ബ്ലോഗിംഗ്?? പഹയാ ബൂലോകത്തേക്ക് സുസ്വാഗതം...

    ReplyDelete
    Replies
    1. ഹ ഹ.. ഈ ബ്ലോഗ്‌ പുലികളൊക്കെ ഇങ്ങനെ നാട്ട്വാരുടെ വായിലിരിക്കുന്നത് കേള്‍ക്കുമ്പോ എനിക്കും കേള്‍ക്കാന്‍ ഒരു മോഹം.. അല്ല; അതിമോഹം..

      പിന്നെ "സസ്നേഹ"ത്തിലെ പരിചയം വച്ച് അങ്ങ് തുടങ്ങിയതാടാ..

      നിനക്കും ഉണ്ടോ ബ്ലോഗ്‌? ലിങ്ക് താ...

      Delete
  5. കൊള്ളാം ഡാ മുത്തെ തുടക്കക്കാരന്‍ എന്ന് തോന്നിപ്പിക്കുന്നില്ലല്ലോ പോസ്റ്റ്‌ വായിച്ചിട്ട്
    ശ്രദ്ധ കൊടുതെഴുതിയ നല്ലൊരു പോസ്റ്റ്‌ .. നിനക്ക് കഴിയും കൂടുതല്‍ എഴുതുക
    എന്‍റെ എല്ലാ ഭാവുകങ്ങളും ..

    ReplyDelete
    Replies
    1. ഡാ, മോനെ, മുത്തെ, ചക്കരെ, പൊക്കല്ലേ...
      ന്റെ തലന്റെ മോളില് ഫാന്‍ തിരിയുന്നുണ്ട്. ഇഞ്ഞീം എഴുതണെങ്കി ജീവന്‍ മാണ്ടേ... :D

      ഉം.. എപ്പഴും പൊട്ടുന്ന വെടിയൊച്ച കേട്ടാ ആരും പേടിക്കൂല. ഇടക്ക് പൊട്ടിയാലെ പേടിക്കു.. അതോണ്ട്; ചെറിയ ഇടവേളക്ക് ശേഷം വല്ലതും ഇതുപോലെ പിരാന്ത് വര്വാണെങ്കി പോസ്റ്റാം.. :) ഹിഹി..

      എന്നുവച്ച് പ്രോല്‍സാഹനം നിര്‍ത്തണ്ട ട്ടാ.. നല്ലോണം പ്രോല്‍സാഹിപ്പിച്ചോ..

      Delete
  6. Evideyokkeyo Enthokkeyo Poraymakal Und...Ennalum Ezhuthan Sramichathine Abhinandikkunnu.....Iniyum Ezhuthuka....Naattukarude Theri Vili Kelkkunnathu Kaanallo....he he he

    ReplyDelete
    Replies
    1. പോരായ്മകള്‍ ഉണ്ടാവണമല്ലോ.. ;)
      എന്നാലല്ലേ നീ പറഞ്ഞ പോലെ നാട്ടുകാരുടെ വായിലിരിക്കുന്നത് കേള്‍ക്കാന്‍ പറ്റൂ.. ഹിഹി..

      താങ്ക്സ് ഡാ..

      Delete
  7. kollam ishtappettu veendum kananam

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി സിജോ ജോസഫ്‌.
      അടുത്ത പോസ്റ്റ്‌ വൈകാതെ ചെയ്യാന്‍ ശ്രമിക്കാം.
      പ്രോല്‍സാഹനം തുടര്‍ന്നും ഉണ്ടാവുമല്ലോ..

      Delete