പതിരിനെ പിന്തുടരാൻ

Tuesday, June 30, 2020

ഒരു ഓര്‍മ്മക്കുറിപ്പ്


അന്ന്, എട്ടാം ക്ലാസില്‍ ചേരാന്‍ പുതിയ സ്കൂളിലേക്ക് വന്ന ദിവസം..

പഴയ സ്കൂളിലെ കൂട്ടുകാരും, പുതുതായി പരിചയപ്പെട്ട കൂട്ടുകാരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു..

അന്നേരം ആ സ്കൂളില്‍ ജോലി ചെയ്യുന്ന ഒരദ്ധ്യാപകന്‍ അതിലേ വന്നു..

കൂടിനിൽക്കുന്ന ഞങ്ങളില്‍ പരിചയമുള്ള ചിലരെ കണ്ടപ്പോൾ അദ്ദേഹം അടുത്തുവന്നു...

അവരുമായി പരിചയം പുതുക്കി അവരുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിന് പകരം; "അല്ല, ഇതാരൊക്കെയാ... (പരിചയമുള്ളവരെ നോക്കി പേര് വിളിച്ചുകൊണ്ട്), എല്ലാരൂണ്ടല്ലോ.. ഏതായാലും ഇവടെ വന്നത് നന്നായി.. സ്കൂളിന്‍റെ പേരൊക്കെ എല്ലാടത്തും എത്തിക്കണട്ടോ..!!" അതും പറഞ്ഞ് അദ്ദേഹം പോയി..

കുറച്ച് കഴിഞ്ഞ് ഒരു ടീച്ചര്‍ വന്ന്, എട്ടാം ക്ലാസിലെ ഓരോ ഡിവിഷനിലേക്കും ചേര്‍ക്കപ്പെട്ടവരുടെ പേര് വിളിച്ച്, അതാതു ക്ലാസുകളിലേക്ക് പറഞ്ഞയച്ചു..

---------------

പക്ഷേ, ഞാന്‍ അസ്വസ്ഥനായിരുന്നു..
പുതിയ സ്കൂളിലേക്ക് വന്ന ദിവസം തന്നെ...,
പത്താം ക്ലാസ് വരെ പഠിക്കാനുള്ള ആ സ്കൂളില്‍..,
ഒരുപക്ഷേ എന്നെ പഠിപ്പിക്കാന്‍ വരെ സാദ്ധ്യതയുള്ള ഒരദ്ധ്യാപകന്‍...,

എന്‍റെയും കൂട്ടുകാരുടെയും മുമ്പില്‍ വച്ച്, അദ്ദേഹത്തിന് മുന്നേ പരിചയമുള്ള ആ കുട്ടികളെ എനിക്കും കൂട്ടുകാര്‍ക്കും പരിചയപ്പെടുത്തി, ആ പരിചയത്തിലൂടെ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കാനും, അതുവഴി അവരോളം (അദ്ദേഹത്തിന്‍റെ തന്നെ വാക്കുകൾ കടമെടുത്താല്‍; സ്കൂളിന്‍റെ പേര് എല്ലായിടത്തും എത്തിക്കത്തക്ക രീതിയില്‍) ഉയര്‍ത്താനുമുള്ള ഒരു വഴിയൊരുക്കാന്‍ ശ്രമിക്കാതെ.., തനിക്കറിയാവുന്ന കുട്ടികള്‍ മാത്രം നന്നായിവരണമെന്ന സ്വാര്‍ഥതയെന്നുവരെ പറയാവുന്ന ഒരു രീതിയില്‍ അവരോടത് പറയുമ്പോൾ, അവിടെ അത് കേട്ടുകൊണ്ടുനിന്ന ഞങ്ങള്‍ എന്ത് ചിന്തിക്കുമെന്നോ അദ്ദേഹത്തിന്‍റെ ആ വാക്കുകൾ ഞങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നോ അദ്ദേഹം ചിന്തിക്കാതിരുന്നതെന്തേ..?

No comments:

Post a Comment